ഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന് ഇറാന്

തെഹ്റാന്: ഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 'സൂയിസൈഡ് ഡ്രോണ്‍' ഉപയോഗിച്ചെന്ന് ഇറാന്. ചെങ്കടല്‍ വഴിയാണ് രണ്ടു ഡ്രോണുകള്‍ ഇസ്രായേലില്‍ എത്തിയത്. തിബെരിയാസ്, ലോവര്‍ ഗലീലി പ്രദേശങ്ങളെയാണ് ഈ ഡ്രോണുകള്‍ ആക്രമിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇസ്രായേലിലെ 150 ലക്ഷ്യങ്ങള്‍ തകര്‍ത്തതായി ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് വാഹിദി അറിയിച്ചു.
ഇറാനില്‍ നിന്നും 2000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ വരെ ആക്രമിക്കാന്‍ ഈ ഡ്രോണുകള്‍ക്ക് കഴിയും. ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാന്‍ കഴിയുന്ന ഈ ഡ്രോണുകളെ കണ്ടുപിടിക്കാന്‍ റഡാറുകള്‍ക്കും കഴിയില്ല.