തെഹ്റാന്‍: 50 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇറാന്‍ എയര്‍ നാളെ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. യുദ്ധം മൂലമുണ്ടായ 50 ദിവസത്തെ ഇടവേള അവസാനിപ്പിച്ചുകൊണ്ട് ബുധനാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇറാന്‍ എയര്‍ പ്രഖ്യാപിച്ചതായി തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാന്‍-മഷ്ഹാദ് ഇടനാഴി ആയിരിക്കും ആദ്യ സര്‍വീസ് എന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേ ദിവസം തന്നെ മടക്ക വിമാന സര്‍വീസുകളും ഉണ്ടാകും.