ഉത്തര്‍പ്രദേശില്‍ ഐഫോണ്‍ ഓഫാവുന്നു; പോലിസില്‍ പരാതി

Update: 2025-11-23 05:59 GMT

ലഖ്‌നോ: ഐഫോണുകള്‍ ഓഫാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ പോലിസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ വിവിധനഗരങ്ങളിലാണ് ഐഫോണ്‍ ഉടമകള്‍ പോലിസില്‍ പരാതി നല്‍കിയത്. ബുലന്ദ് ഷഹര്‍, സഹ്‌രാന്‍ പൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധവുമുണ്ടായി. ഐ ഫോണ്‍ ഹാങ്ങാവുന്നു, ഓഫ് ആവുന്നു തുടങ്ങിയ പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്.

തുടര്‍ന്ന് ഉടമകള്‍ മൊബൈല്‍ഷോപ്പുകളില്‍ പോയെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് പോലിസില്‍ പരാതികള്‍ നല്‍കിയത്. വലിയ തുക നല്‍കിയാണ് ഫോണ്‍ വാങ്ങിയതെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. സോഫ്റ്റ് വെയറിലെ തകരാറോ അപ്‌ഡേറ്റിലോ പ്രശ്‌നമോ ആവാം കാരണമെന്ന് മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പരാതികളില്‍ അന്വേഷണം നടത്തുമെന്ന് പോലിസും അറിയിച്ചു.