ഇസ്രായേല്‍ സൈന്യം നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്നും പിന്‍മാറി; ക്രൂരതയുടെ ദൃശ്യം പുറത്ത് (വീഡിയോ 18+)
ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേലി സൈന്യം നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്നും പിന്‍മാറി. ഇതോടെ തെക്കന്‍ ഗസയില്‍ അഭയാര്‍ത്ഥികളായി പോയവര്‍ക്ക് വടക്കന്‍ ഗസയിലേക്ക് സമാധാനത്തോടെ തിരിച്ചുവരാം. നെറ്റ്‌സാരിം ഇടനാഴിയില്‍ ഇസ്രായേലി സൈന്യം നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങളും പുറത്തുവന്നു.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ മാത്രം സ്വന്തം ഉത്തരവാദിത്തത്തില്‍ വീഡിയോ കാണുക.
⚠️TW: Decapitated heads, rotting corpses, hacked bodies, skeletal remains discovered in the "Netzarim corridor" after the IDF withdrew today
— Muhammad Shehada (@muhammadshehad2) February 9, 2025
Israelis soldiers barbecued, played football & threw parties in that same corridor, right next to piles of Gazans they savagely murdered! pic.twitter.com/MY8tALy7ai
നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്നുള്ള ഇസ്രായേലി സൈന്യത്തിന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ ഫലസ്തീനികളുടെ വിജയമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഉന്മൂലന യുദ്ധത്തിന്റെ ലക്ഷ്യങ്ങളുടെ പരാജയത്തിന്റെ തുടര്‍ച്ചയാണ്. അധിനിവേശക്കാര്‍ക്ക് വിലക്കപ്പെട്ട ഭൂമിയായി ഗസ തുടരുമെന്നും ഹമാസ് കൂട്ടിചേര്‍ത്തു.