ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇസ്രായേലി സൈനികന്‍ ചികില്‍സയിലിരിക്കേ മരിച്ചു

Update: 2025-07-20 13:44 GMT

തെല്‍അവീവ്: ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇസ്രായേലി സൈനികന്‍ ചികില്‍സയിലിരിക്കേ മരിച്ചു. നോര്‍വേയില്‍ നിന്നും ഇസ്രായേലില്‍ എത്തി പൗരത്വം സ്വീകരിച്ച ജൂതനായ ഡാന്‍ ഫിലിപ്പ്‌സണ്‍ എന്നയാളാണ് മരിച്ചത്. തെക്കന്‍ പ്രദേശത്തെ ഒരു ക്യാംപില്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഇയാള്‍ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കൂടെയുള്ളവര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഇന്നു മരിച്ചു. കഴിഞ്ഞ രണ്ടു ആഴ്ച്ചയില്‍ നാലു സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മാത്രം 19 പേരും ആത്മഹത്യ ചെയ്തു. നിരവധി പേര്‍ മാനസിക പ്രശ്‌നങ്ങള്‍ മൂലം ചികില്‍സയിലാണ്.