റാമല്ല: വെസ്റ്റ്ബാങ്കിലെ തുല്‍കാറെം അഭയാര്‍ത്ഥി ക്യാംപിലെ 400 വീടുകള്‍ ഇസ്രായേലി സൈന്യം പൊളിക്കുന്നു. ക്യാംപിലെ അല്‍ മര്‍ബൂ പ്രദേശത്താണ് ആക്രമണം നടക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അടിയന്തര സൈനിക ആവശ്യമെന്ന് പറഞ്ഞാണ് ബുള്‍ഡോസറുകളുമായി ഇസ്രായേലി സൈന്യം എത്തിയിരിക്കുന്നത്. പൊളിക്കല്‍ നടപടികള്‍ക്കെതിരേ ഇസ്രായേലിലെ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അദാലഹ് എന്ന സംഘടന സുപ്രിംകോടതിയെ സമീപിച്ചു.