
ജെറുസലേം: മസ്ജിദുല്‍ അഖ്‌സ ഇസ്രായേലി സൈന്യം അടച്ചുപൂട്ടി സീല്‍ ചെയ്തു. വെള്ളിയാഴ്ച്ചയായ ഇന്ന് പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ ബലം പ്രയോഗിച്ച് പുറത്താക്കിയ ശേഷമാണ് മസ്ജിദ് പൂട്ടി സീല്‍ ചെയ്തത്. കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് മസ്ജിദ് പൂട്ടി സീല്‍ ചെയ്യുന്നത്. വെസ്റ്റ്ബാങ്കില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ഭാഗമായാണ് മസ്ജിദ് പൂട്ടിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ സര്‍ക്കാര്‍ നടപടിയെ ഔഖാഫ് മന്ത്രാലയം അപലപിച്ചു. ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയും പൂട്ടിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ വിവിധ റോഡുകളില്‍ ഇസ്രായേലി സൈന്യം കൂടുതല്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളും അടച്ചു.