കൊച്ചി: എഎസ്‌ഐയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളി കല്ലെറിഞ്ഞ് പോലിസ് ഉദ്യോഗസ്ഥന്റെ തല പൊട്ടിച്ചു. തൃക്കാക്കര എഎസ്‌ഐ ഷിബി കുര്യനാണ് പരിക്കേറ്റിരിക്കുന്നത്. തലയില്‍ 7 തുന്നലുകളുണ്ട്. സംഭവത്തില്‍ അസം സ്വദേശിയായ ധനഞ്ജയ് അറസ്റ്റിലായി. ഇന്‍ഫോപാര്‍ക്കിന് സമീപത്തുള്ള കെട്ടിടത്തില്‍ ഒരാള്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപിച്ച് അര്‍ധബോധാവസ്ഥയിലായ ധനഞ്ജയിനെയാണ് പോലിസ് കണ്ടെത്തിയത്. ഇയാളെ സംസാരിച്ച് അനുനയിപ്പിച്ച് പറഞ്ഞുവിട്ടു.
എന്നാല്‍, അല്‍പ്പസമയത്തിന് ശേഷം രാത്രി 11 മണിയോടെ തൃക്കാക്കര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈച്ചമുക്ക് ഭാഗത്തിനടുത്തു ഡിഎല്‍എഫ് ഫ് ളാറ്റിനു മുന്‍വശത്തായി ഒരാള്‍ വാഹനങ്ങള്‍ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പോലിസിന് വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷിബി കുര്യനും സംഘവും സ്ഥലത്തെത്തിയത്. ഇയാളെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കല്ലേറുണ്ടായത്. ധനഞ്ജയനെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.