ലുധിയാന: വാല്‍മീകിക്കെതിരേ മോശം പരാമര്‍ശം നടത്തിയ ആജ്തക്ക് ചാനല്‍ അവതാരികക്കെതിരേ കേസെടുത്തു. വാല്‍മീകി കൊള്ളക്കാരനായിരുന്നുവെന്നും നാരദ മുനിയുടെ ഉപദേശ പ്രകാരം നല്ലവനായി മാറിയെന്നുമാണ് ഒക്ടോബര്‍ ഏഴിന് നടന്ന ചര്‍ച്ചയില്‍ അവതാരികയായ അജ്ഞന ഓം കാശ്യപ് അവകാശപ്പെട്ടത്. ഇതേതുടര്‍ന്നാണ് ഭാരതീയ വാല്‍മീകി ധര്‍മ സമാജ് ഭവ്ദാസിന്റെ പരാതിയില്‍ കേസെടുത്തത്. അവതാരികയുടെ പരാമര്‍ശം വാല്‍മീക സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പരാതി പറയുന്നു. തുടര്‍ന്നാണ് പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ കേസെടുത്തത്. വാല്‍മീകി കൊള്ളക്കാരനായിരുന്നു എന്ന പ്രചാരണത്തിന് ചരിത്രപരമായ അടിത്തറയില്ലെന്ന് വാല്‍മീകി സമുദായ നേതാക്കള്‍ പറയുന്നു.