തൊട്ടിൽ തുണി കീറി കഴുത്തില്‍ കുടുങ്ങി ഒരു വയസും 3 മാസവും പ്രായമുള്ള ആണ്‍കുട്ടി മരിച്ചു.
താനൂർ. തൊട്ടിൽ തുണി കീറി കഴുത്തില്‍ കുടുങ്ങി ഒരു വയസും 3 മാസവും പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. നിറമരുതൂർ ഗവ.ഹൈസ്കൂളിന് സമീപം വലിയകത്ത് പുതിയ മാളിയേക്കൽ ലുക്മാനുൽ ഹക്കീമിൻ്റെ മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ഉച്ചക്ക് 1.40നാണ് സംഭവം. കുട്ടിയെ തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു. ഇത് കഴിഞ്ഞ് തിരികെ വന്ന് നോക്കിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടിൽ തുണി പൊട്ടി കുട്ടി തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയയിരുന്നു. ഏക മകനാണ്.
താനൂർ ബീച്ച് റോഡ് പന്തക്കപ്പാടം ശൈഖ് മഖാം സമീപവാസികളാണ്. മരിച്ച കുട്ടിയുടെ വലിയുപ്പയും വലിയുമ്മയും കഴിഞ്ഞ ദിവസം ഉംറക്ക് പോയിരുന്നു. ഇതേ തുടർന്നാണ് നിറമരുതൂർ തറവാട് വീട്ടിൽ താമസിക്കാൻ എത്തിയത്. മൃതദേഹം തിരൂർ ഗവ.താലുക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച്ച നടക്കും.