വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Update: 2025-01-21 03:02 GMT

നെടുമ്പാശേരി: ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്നു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശി ഫെസിന്‍ അഹമ്മദാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്ന് മാതാവിന്റെ കൂടെയാണ് കുഞ്ഞ് വന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അധികൃതര്‍ അറിയിച്ചു.