ബോണ്ടി ബീച്ചില്‍ വെടിവയ്പ് നടത്തിയത് ഇന്ത്യക്കാരനെന്ന്

Update: 2025-12-16 13:34 GMT

ഹൈദരാബാദ്: ആസ്‌ത്രേലിയയിലെ ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന്. ഇയാളും മകനും നടത്തിയ വെടിവെപ്പില്‍ 15 ഓളം പേരാണ് കൊല്ലപ്പെട്ടത്. പോലിസ് നടത്തിയ ഓപ്പറേഷനില്‍ സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. സാജിദ് ഹൈദരാബാദ് സ്വദേശിയാണെന്നാണ് തെലങ്കാന പോലിസ് സ്ഥിരീകരിച്ചത്. 1998ല്‍ സാജിദ് ആസ്‌ത്രേലിയയിലേക്ക് കുടിയേറിയതെന്നും ഹൈദരാബാദിലുള്ള കുടുംബവുമായി പരിമിതമായ ബന്ധമാണുണ്ടായിരുന്നതെന്നും പോലിസ് വിശദീകരിച്ചു. 1998ല്‍ രാജ്യം വിടുന്നതിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന കാലയളവില്‍ സാജിദ് അക്രമിന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും തെലങ്കാന പോലീസ് പറഞ്ഞു. 27 വര്‍ഷത്തിനിടെ അയാള്‍ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രമാണ്. പോലിസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സാജിദിന്റെ മകന്‍ നവീദ് (24) ആശുപത്രിയില്‍ ചികിത്സയിലാണ്.