നിജ്ജാര്‍ കൊലക്കേസ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറും അന്വേഷണ പരിധിയിലെന്ന് കാനഡ

ഡല്‍ഹിയിലെ കാനഡ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഇന്ത്യ

Update: 2024-10-14 13:13 GMT

ന്യൂഡല്‍ഹി: സിഖ് ഫോര്‍ ജസ്റ്റീസ് സംഘടനയുടെ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അന്വേഷണ പരിധിയിലെന്ന് കാനഡ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഒട്ടാവയില്‍ നടന്ന കൊലപാതകത്തില്‍ ഹൈക്കമ്മീഷണര്‍ക്ക് പങ്കുണ്ടെന്നാണ് കാനഡ ഇന്ത്യയെ അറിയിച്ചത്. അതേസമയം, കാനഡയുടെ നടപടി അപഹാസ്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. തുടര്‍ന്ന് ഡല്‍ഹിയിലെ കാനഡ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടി.

Tags: