ഗോള്‍ഡന്‍ ടെമ്പിളിന് മുകളില്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ സ്ഥാപിച്ചെന്ന വാര്‍ത്ത തള്ളി സൈന്യം
അമൃത്‌സര്‍: സിഖുകാരുടെ സുപ്രധാന മതകേന്ദ്രമായ ഹര്‍മന്ദിര്‍ സാഹിബി(സുവര്‍ണ ക്ഷേത്രം)ന് മുകളില്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ സ്ഥാപിച്ചെന്ന വാര്‍ത്തകള്‍ സൈന്യം തള്ളി. പാകിസ്താനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഹര്‍മന്ദിര്‍ സാഹിബിന് മുകളില്‍ അത്യാധുനിക ആയുധങ്ങള്‍ സ്ഥാപിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ലഫ്റ്റനന്റ് ജനറല്‍ സുമേര്‍ ഇവാന്‍ ഡി കുന്‍ഹ എന്നയാളാണ് മാധ്യമങ്ങളോട് 'സൈനിക' രഹസ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഹര്‍മന്ദിര്‍ സാഹിബിലെ മുഖ്യ ഗ്രന്ഥിയായ ഗ്യാനി രഘ്ബീര്‍ സിംഗ് പറഞ്ഞു.