വായുസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു (വീഡിയോ)

Update: 2025-03-07 12:19 GMT

അംബാല: ഇന്ത്യന്‍ വായുസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു. ഹരിയാനയിലെ അംബാലക്ക് സമീപമാണ് സംഭവം. പൈലറ്റ് ചാടിരക്ഷപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായി അംബാല താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്. യന്ത്രത്തകരാര്‍ ആണ് അപകടത്തിന് കാരണമെന്ന് വായുസേന അറിയിച്ചു.