യഫ(തെല്‍അവീവ്): പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ അവിടെയുള്ളവര്‍ അവിടത്തെ ഭരണസംവിധാനത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മറ്റുള്ളവര്‍ ഇസ്രയേലിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എമര്‍ജന്‍സി സാഹചര്യങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ +972-54-7520711; +972-54-3278392 E-mail: cons1.telaviv@mea.gov.in എന്നിവയില്‍ ബന്ധപ്പെടാം. യുഎസും യുകെയും തങ്ങളുടെ പൗരന്‍മാര്‍ക്കായി സമാനമായ നിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്.