ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

Update: 2025-06-19 15:16 GMT

ന്യൂഡല്‍ഹി: ഇസ്രായേലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേല്‍ വിടേണ്ടവര്‍ തെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നല്‍കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവരെ കരമാര്‍ഗമോ, വ്യോമ മാര്‍ഗമോ നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസിയുടെ ഏകോപനത്തിലായിരിക്കും നടപടി. ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക.