രക്ഷാസമിതിയില്‍ പാക്കിസ്താനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ വിട്ടു തരണമെന്നും ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് പാകിസ്താനോട് ആവശ്യപ്പെട്ടു

Update: 2021-11-17 15:12 GMT

ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയില്‍ പാക്കിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചു. അന്താരാഷ്ട്ര സമാധാനത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് പാക്കിസ്താനെതിരേ ഇന്ത്യ കടുത്ത ഭാഷയില്‍ പാകിസ്താനെതിരേ പരാമര്‍ശമുന്നയിച്ചത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്, പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ വിട്ടു തരണമെന്നും ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് പാകിസ്താനോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഭീകരര്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നത് തടയാനായി കശ്മീരില്‍ പ്രവര്‍ത്തന പരിചയമുള്ള എന്‍ഐഎ അടക്കമുള്ള ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതായുള്ള നടപടികളും ഇവര്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് വ്യവസായികള്‍ കൊല്ലപ്പെട്ട സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായി. ഇതിനിടെ സംഗര്‍ഷ സാധ്യത കണക്കിലെടുത്ത് കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജമ്മു കശ്മീരിലേക്കും ഇന്ത്യപാക് അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്ഥലങ്ങളിലേക്കും ചെയ്യരുതെന്നാണ് പൗരന്മാര്‍ക്ക് അമേരിക്കയുടെ നിര്‍ദ്ദേശം. തിങ്കളാഴ്ചയാണ് അമേരിക്ക ലെവല്‍ ത്രീ അഡ്വൈസറി പുറത്തിറക്കിയത്. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു.

Tags: