ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും

Update: 2025-02-18 12:30 GMT

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച്ച നടത്തി. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും അമീറിനൊപ്പമുണ്ട്. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന ബന്ധമാക്കി മാറ്റാന്‍ ചര്‍ച്ചകളില്‍ തീരുമാനമായി. വാണിജ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഊര്‍ജം തുടങ്ങി വിവിധമേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കും. പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.