'പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു; സൈന്യം തിരിച്ചടിക്കുന്നു': വിദേശകാര്യ സെക്രട്ടറി

Update: 2025-05-10 17:49 GMT

ന്യൂഡല്‍ഹി: ഇന്നുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ചെന്നും സൈന്യം തിരിച്ചടിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. അതിര്‍ത്തിയിലെ കടന്നുകയറ്റത്തെ സൈന്യം തടഞ്ഞുകൊണ്ടിരിക്കുകയാണെന്നും പാകിസ്താനാണ് ഇതിന് ഉത്തരവാദിയെന്നും വിക്രം മിസ്രി രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാകിസ്താന്‍ സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തണമെന്നും കടന്നുകയറ്റം അവസാനിപ്പിക്കണെന്നും വിക്രം മിസ്രി ആവശ്യപ്പെട്ടു.