പാകിസ്താന്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യ; ലഹോറിലെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സൈനികതാവളങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച പാകിസ്താന്റെ ലഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെന്ന് ഇന്ത്യ. അവാന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്‌സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ബതിന്‍ഡ, ഛണ്ഡീഗഡ്, നല്‍, ഫാലോഡി, ഉത്തര്‍ലായ്, ഭുജ് എന്നീ പ്രദേശങ്ങളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ പാകിസ്താന്‍ ശ്രമിച്ചുവെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇവയെ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡ്, വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് തകര്‍ത്തു. അവയുടെ അവശിഷ്ടങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിന് പിന്നാലെയാണ് ലഹോറിലെ വ്യോമപ്രതിരോധ സംവിധാനത്തെ ആക്രമിച്ചത്. ഇസ്രായേലില്‍ നിന്നുള്ള ഹാരോപ് ആളില്ലാ വിമാനമാണ് ഈ ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് സൂചന.