21 മുതല്‍ അനിശ്ചിതകാല ബസ് സമരം: ബസ്സുടമ സമരസമിതി

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാര്‍ജ് വര്‍ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്

Update: 2021-12-17 08:55 GMT

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാര്‍ജ് വര്‍ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കില്‍ ടാക്‌സില്‍ ഇളവ് നല്‍കണമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. അല്ലാത്തപക്ഷം അവരുടെചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഡീസലിന് സബ്‌സിഡി നല്‍കണം. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Tags:    

Similar News