ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധന

2020 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു

Update: 2021-11-01 19:06 GMT

ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസം രാജ്യത്ത് പിരിച്ചെടുത്ത ജിഎസ്ടി 130127 കോടി രൂപ. ജിഎസ്ടി 2017 ല്‍ ഏര്‍പ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്. 2019 ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തെ അപേക്ഷിച്ച് ഇത്തവണ 36 ശതമാനമാണ് വര്‍ധിച്ചത്. 2020 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ നാലാം മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. സെപ്തംബര്‍ മാസത്തിലെ ജിഎസ്ടി വരുമാനം 1.17 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിലുണ്ടായ വരുമാനത്തില്‍ 23861 കോടിയും സിജിഎസ്ടിയാണ്. 30421 കോടി എസ്ജിഎസ്ടിയാണ്. 67361 കോടി രൂപ ഐജിഎസ്ടിയാണ്. അവശേഷിക്കന്ന 8484 കോടി രൂപ സെസായി പിരിച്ചെടുത്ത തുകയാണ്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള നികുതി വരുമാനം 39 ശതമാനം വര്‍ധിച്ചു. അതേസമയം ആഭ്യന്തര ഇടപാടുകളിലൂടെയുള്ള നികുതി വരുമാനത്തില്‍ 19 ശതമാനവും ഉയര്‍ന്നു.

  ഐജിഎസ്ടിയില്‍ നിന്ന് 27310 കോടി സിജിഎസ്ടിയിലേക്കും 22394 കോടി എസ്ജിഎസ്ടിയായും ഉയര്‍ന്നിട്ടുണ്ട്‌ രാജ്യത്തെ സാമ്പത്തിക മേഖല കൊവിഡിന്റെ പിടിയില്‍ നിന്ന് കരകയറുന്നതിന്റെ പ്രധാന അടയാളമായാണ് ഇത് വിലയിരുത്തപ്പെടുന്നുണ്ട്. വാഹന വില്‍പ്പനയില്‍ തടസങ്ങളുണ്ടായതാണ് നികുതി വരുമാനത്തിലെ വര്‍ദ്ധനവ് കുതിച്ചുയരാതിരിക്കാന്‍ കാരണം. ഒക്ടോബറിലെ ജിഎസ്ടി വരുമാനം 130127 കോടി.കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം (സിജിഎസ്ടി) 23861 കോടി.സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (എസ്ജിഎസ്ടി) 30421 കോടി.സംയോജിത ചരക്ക് സേവന നികുതി വരുമാനം (ഐജിഎസ്ടി) 67361 കോടി.ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് സമാഹരിച്ച ജിഎസ്ടി 32998 കോടി ഉള്‍പ്പെടെ. കേന്ദ്രത്തിന്റെ ആകെ വരുമാനം അഥവാ സിജിഎസ്ടി -51171 കോടി. സംസ്ഥാനങ്ങളുടെ ആകെ വരുമാനം എസ്ജിഎസ്ടി 52815 കോടി.കൊവിഡ് പശ്ചാതലത്തിലും നികുതി വുമാനത്തില്‍ വര്‍ദ്ധന സൂചിപ്പിച്ചത് പ്രതീക്ഷയാണ്.

Tags:    

Similar News