അന്‍സാറുല്ലയുടെ പ്രദേശങ്ങള്‍ പിടിക്കാന്‍ സൈനികനീക്കവുമായി യുഎഇ പിന്തുണയുള്ള സൈന്യം

Update: 2025-12-15 13:50 GMT

ഏദന്‍: യെമനില്‍ അന്‍സാറുല്ലയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ പിടിക്കാന്‍ പ്രത്യേക നീക്കവുമായി യുഎഇ പിന്തുണയുള്ള സൈന്യം. സതേണ്‍ ട്രാന്‍സീഷണല്‍ കൗണ്‍സിലിന്റെ (എസ്ടിസി) നേതൃത്വത്തിലാണ് തെക്കന്‍ സിറിയയിലെ അബയാന്‍ ഗവര്‍ണറേറ്റില്‍ ആക്രമണം നടക്കുന്നത്. ഓപ്പറേഷന്‍ ഡിസിസീവ് എന്നാണ് നീക്കത്തിന്റെ പേര്. ഈസ്റ്റേണ്‍ ഏരോസ് എന്ന പേരിലുള്ള വന്‍ സൈനികനടപടിയുടെ ഭാഗമാണ് ഇത്. നിലവില്‍ അല്‍ അഖ്‌ല എന്ന പ്രദേശം ഈ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അവിടത്തെ പ്രകൃതിവാതകത്തിന്റെ നിയന്ത്രണം ഇപ്പോള്‍ യുഎഇയുടെ കൈവശമാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. യെമന്‍ തലസ്ഥാനമായ സന്‍ആ അടക്കമുള്ള പ്രദേശങ്ങള്‍ യുദ്ധത്തിലൂടെയോ സമാധാനത്തിലൂടെയോ പിടിച്ചെടുക്കുമെന്ന് എസ്ടിസി നേതാവ് ഹൈദറൂസ് അല്‍ സുബൈദി അവകാശപ്പെട്ടു. എന്നാല്‍, അന്‍സാറുല്ലയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വലിയ സൈനിക തയ്യാറെടുപ്പുകളാണ് നടക്കുന്നത്.


വിവിധ പ്രദേശങ്ങളില്‍ ഗോത്രവിഭാഗങ്ങള്‍ സായുധ പരിശീലനത്തിലാണ്.