പശ്ചിമ ബംഗാളിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ എസ്ഐആര്‍ ഹിയറിംഗ് നോട്ടിസുകളില്‍ വര്‍ധന
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ എസ്‌ഐആര്‍ ഫോമുകളില്‍ കുടുതല്‍ പരിശോധന നടത്തിയെന്ന് ആരോപണം. മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിയറിങ് നോട്ടിസുകള്‍ കൂടുതലാണെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മുസ്‌ലിംകള്‍ 66 ശതമാനമുള്ള മുര്‍ഷിദാബാദ് ജില്ലയില്‍ 30.2 ശതമാനം വോട്ടര്‍മാര്‍ക്കും ഹിയറിങ് നോട്ടിസ് നല്‍കി. 49.9 ശതമാനം മുസ്‌ലിംകളുള്ള ഉത്തര്‍ദിനാജ്പൂരില്‍ 29.75 ശതമാനം പേര്‍ക്കും 51.3 ശതമാനം മുസ്‌ലിംകളുള്ള മാള്‍ഡയില്‍ 28.42 ശതമാനം പേര്‍ക്കും ഹിയറിങ് നോട്ടിസ് നല്‍കി. സാധാരണഗതിയില്‍ ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന പേരുള്ള ഒരു മുസ്‌ലിംമിന്റെ മകള്‍ക്കും നോട്ടിസ് നല്‍കിയതായി ദി വയര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഈ സ്ത്രീക്ക് സാധാരണ യായി മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന പേരാണുള്ളത്. മാള്‍ഡയിലെ ഒരു ബൂത്തില്‍ 540 പേര്‍ക്കാണ് നോട്ടിസ് നല്‍കിയത്. മറ്റു രണ്ടു ബൂത്തുകളില്‍ 503, 530 പേര്‍ക്ക് നോട്ടിസ് ലഭിച്ചെന്നും കണ്ടെത്താനായി.