ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് വീട് വാങ്ങിയ മുസ്‌ലിം ദമ്പതികള്‍ക്കെതിരേ ഹിന്ദുത്വ പ്രതിഷേധം; വീട് പൂട്ടി പോലിസ്
മീറത്ത്: ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലത്ത് വീട് വാങ്ങിയ മുസ്‌ലിം ദമ്പതികള്‍ക്കെതിരേ ഹിന്ദുത്വ പ്രതിഷേധം. ഉത്തര്‍പ്രദേശിലെ മീറത്തിലെ തപര്‍ നഗറിലാണ് സംഭവം. ഹിന്ദുത്വരുടെ പ്രതിഷേധം മൂലം പോലിസ് സ്ഥലത്തെത്തി വീട് പൂട്ടി. അനുഭവ് ഖല്‍റ എന്നയാളില്‍ നിന്നാണ് ഷാഹിദ് ഖുറൈശി എന്നയാള്‍ ഒരു കോടി രൂപയ്ക്ക് വീട് വാങ്ങിയത്. അതിന് ശേഷം അവര്‍ അവിടെ താമസിക്കാനെത്തി. കൂടാതെ പാലിന്റെ ബിസിനസും തുടങ്ങി. ഇതോടെ പ്രദേശവാസികളായ ഹിന്ദുത്വര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഷാഹിദ് ഖുറൈശിയും കുടുംബവും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയില്ലെങ്കില്‍ ഹിന്ദുക്കള്‍ പ്രദേശം വിട്ടുപോവുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ പോലിസ് സ്ഥലത്തെത്തി വീട് പൂട്ടി.
यूपी –
— Sachin Gupta (@SachinGuptaUP) November 29, 2025
मेरठ में अनुभव कालरा ने अपना मकान बेचने के लिए 3 महीने इंतजार किया, लेकिन कोई हिंदू नहीं आया। आखिरकार शाहिद कुरैशी ने 1 करोड़ रुपए में ये मकान खरीद लिया। अब हिंदू संगठन खिलाफत में खड़े हो गए हैं। पुलिस से कहकर मकान पर ताला लगवा दिया है।
हिंदू संगठनों ने आज थाने पर हनुमान… pic.twitter.com/RYbftGaYbp
മുസ്‌ലിം കുടുംബം പാല്‍ ബിസിനസ് തുടങ്ങിയതോടെ പ്രദേശത്ത് വാഹനങ്ങള്‍ കൂടിയെന്നും അത് ഹിന്ദുക്കളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നും ഹിന്ദുത്വര്‍ ആരോപിക്കുന്നു. മുസ്‌ലിംകള്‍ മദ്യപിക്കുകയാണെന്നും ഹിന്ദുത്വര്‍ ആരോപിക്കുന്നു. മുസ് ലിം കുടുംബത്തെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് അവര്‍ പോലിസിന് നിവേദനവും നല്‍കി. പോലിസ് സ്‌റ്റേഷന് മുന്നില്‍ ഹനുമാന്‍ ഭജനയും നടത്തി. സംഭവത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുകയാണെന്നാണ് മീറത്ത് പോലിസ് പറയുന്നത്. ഒരു കോടി രൂപ നല്‍കുന്നവര്‍ക്ക് വീട് വില്‍ക്കാമെന്ന് ഖുറൈശിയും അറിയിച്ചു.
