ഫ്രാന്‍സിലെ മാസേയില്‍ ബാങ്ക്‌സിയുടെ ചുവര്‍ചിത്രം പ്രത്യക്ഷപ്പെട്ടു

Update: 2025-05-31 04:09 GMT

പാരിസ്: ലോകപ്രശസ്ത ചുമര്‍ ചിത്ര കലാകാരന്‍ ബാങ്ക്‌സിയുടെ വര ഫ്രാന്‍സിലെ മാസേയിലെ ഒരു തെരുവില്‍ പ്രത്യക്ഷപ്പെട്ടു. ഒരു ലൈറ്റ്ഹൗസിന്റെ ചിത്രമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. '' നീ എന്നില്‍ കണ്ടതുപോലെ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. ഈ വാക്യത്തിന് ഔദ്യോഗിക വിശദീകരണമൊന്നുമില്ല. പക്ഷേ അതിന്റെ വൈകാരിക ആകര്‍ഷണം വ്യക്തമാണ് അംഗീകാരത്തിനോ, സ്‌നേഹത്തിനോ, മോചനത്തിനോ വേണ്ടിയുള്ള ഒരു നിശബ്ദ അഭ്യര്‍ത്ഥന. ചിലര്‍ ഇത് ഒരു ബല്ലാഡിനെ പരാമര്‍ശിക്കുന്നുവെന്ന് അനുമാനിക്കുന്നു. മറ്റുചിലര്‍ ഇതിനെ ഒരു പ്രണയലേഖനം എന്നാണ് വിളിക്കുന്നത്. അല്ലെങ്കില്‍ ഒരു വിലാപം. അല്ലെങ്കില്‍ രണ്ടും. മാസേ മേയര്‍ ബെനോയ്റ്റ് പയാന്‍ ഇതിനെ സ്വാഗതം ചെയ്തു. പോലിസ് ഭീകരത, അഭയാര്‍ത്ഥി പ്രവാഹം, മുതലാളിത്ത വിരുദ്ധത തുടങ്ങിയ പ്രമേയങ്ങളിലെ ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗസാ തെരുവീഥികളില്‍ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ലോക ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്





 അഞ്ജാതനായി ഇന്നും തുടരുന്ന ഇദ്ദേഹം ആരാണ് എന്നു ഇതുവരെയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.