ബെയ്‌റൂത്ത്: ലബ്‌നാനിലെ ചെറുത്തുനില്‍പ്പു പ്രസ്ഥാനമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലായിരുന്ന രക്തസാക്ഷി സയ്യിദ് ഹസന്‍ നസറുല്ലയുടെ അവസാന ചിത്രം പുറത്ത്. ചെറുത്തുനില്‍പ്പ് ഓപ്പറേഷന്‍ റൂമില്‍ ജിഹാദിസ്റ്റ് കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന ഹജ്ജ് ഹസന്‍ എന്ന മുഹമ്മദ് ഹബീബ് ഹൈറുദ്ദീനുമൊത്ത് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സയണിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍ നസറുല്ലയും ഹജ്ജ് ഹസനും തല്‍സമയം നിരീക്ഷിച്ചിരുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ചിത്രം. സയ്യിദ് ഹസന്‍ യഥാര്‍ത്ഥ നേതാവായിരുന്നുവെന്നും യുദ്ധത്തിന്റെയും അപകടങ്ങളുടെയും ഇടയില്‍ അതില്‍ ഇടപെട്ടിരുന്നയാളാണ് അദ്ദേഹമെന്നും ലബ്‌നീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവ് ഖാലിദ് ഹദാദ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ്, 2024 സെപ്റ്റംബര്‍ 27ന്, വഞ്ചനാപരമായ ഇസ്രായേലി ആക്രമണത്തില്‍ സയ്യിദ് ഹസ്സന്‍ നസറുല്ല രക്തസാക്ഷിയായത്. അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും ഇസ്‌ലാമിക പ്രതിരോധത്തിലെ നേതാവുമായ സയ്യിദ് ഹാഷിം സഫീദ്ദീന്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 2024 ഒക്ടോബര്‍ മൂന്നിനും രക്തസാക്ഷിയായി.