ത്രിപുരയില്‍ മുസ്‌ലിം പള്ളിയിലേക്ക് മാംസം വലിച്ചെറിഞ്ഞു

Update: 2025-08-20 15:11 GMT

അഗര്‍ത്തല: ത്രിപുരയിലെ ഉനകോടി ജില്ലയിലെ തിലബസാറിലെ ജമാ മസ്ജിദിലേക്ക് ചിലര്‍ മാംസം വലിച്ചെറിഞ്ഞു. ഈ ഭൂമി ഹിന്ദുക്കളുടേതാണെന്നും മുസ്‌ലിംകള്‍ നാടുവിടണമെന്നും പറയുന്ന കുറിപ്പും മാംസത്തിനൊപ്പമുണ്ടായിരുന്നു. മാംസം ചീഞ്ഞ ഗന്ധത്തെ തുടര്‍ന്ന് ഇമാം നടത്തിയ പരിശോധനയിലാണ് മാംസം അടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. ബംഗാളിയില്‍ എഴുതിയ കത്താണ് പാക്കറ്റിലുണ്ടായിരുന്നത്. '' ത്രിപുര ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. ഹിന്ദുക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോള്‍ മസ്ജിദ് നില്‍ക്കുന്നത്. അതിനാല്‍ മസ്ജിദ് പൊളിക്കണം.''-എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റി അംഗം സെയ്ഫുല്‍ ഇസ്‌ലാം പറഞ്ഞു.