അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ഇമാമിന് നേരെ ആക്രമണം. സെപ്റ്റംബര്‍ 20ന് 3.30നാണ് സംഭവം. മുസ്താഖിം എന്ന ഇമാമിനെയാണ് 12ഓളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇമാമിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും റിപോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, ചെറിയ അടിപിടിയാണെന്നും അതിന് വര്‍ഗീയ സ്വഭാവമില്ലെന്നുമാണ് പോലിസ് പറയുന്നത്.