ഉത്തര്‍പ്രദേശില്‍ ഒരു മദ്‌റസ പൊളിച്ചു; രണ്ടെണ്ണം പൂട്ടിച്ചു

Update: 2025-05-10 16:42 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ശ്രാവസ്തി ജില്ലയിലെ ഭഗ്‌വാന്‍പൂരില്‍ അധികൃതര്‍ മദ്‌റസ പൊളിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചെന്ന് ആരോപിച്ചാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മദ്‌റസ പൊളിച്ചത്. സ്വകാര്യ ഭൂമിയില്‍ നിര്‍മിച്ച രണ്ടു മദ്‌റസകള്‍ അടച്ചുപൂട്ടുകയും ചെയ്തു.


മഹാരാജ് ഗഞ്ചില്‍ മറ്റൊരു മദ്‌റസക്ക് നോട്ടിസും നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ജില്ലയില്‍ 28 മദ്‌റസകളും ഒമ്പത് പള്ളികളും ആറ് ദര്‍ഗകളും പൊളിച്ചിട്ടുണ്ട്.