'' ന്യൂയോര്‍ക്ക് പോലിസിന്റെ ബൂട്ട് നിങ്ങളുടെ കഴുത്തിലുണ്ടെങ്കില്‍ അതിന്റെ ലേസ് കെട്ടിയത് ഇസ്രായേലി സൈന്യമാണ്'' സൊഹ്‌റാന്‍ മംദാനിയുടെ പഴയ പ്രസംഗം വൈറലാവുന്നു
ന്യൂയോര്‍ക്ക്: യുഎസ് നഗരമായ ന്യൂയോര്‍ക്കിന്റെ മേയറാവാന്‍ മല്‍സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിയുടെ പഴയ പ്രസംഗം വൈറലാവുന്നു. ന്യൂയോര്‍ക്ക് പോലിസിന്റെ ബൂട്ട് നിങ്ങളുടെ കഴുത്തിലുണ്ടെങ്കില്‍ ആ ബൂട്ടിന്റെ ലേസ് കെട്ടിയത് ഇസ്രായേലി സൈന്യമാണെന്ന പരാമര്‍ശം അടങ്ങിയ 2023ലെ വീഡിയോയാണ് വീണ്ടും വൈറലായത്.
''ന്യൂയോര്‍ക്ക് പോലിസിന്റെ ബൂട്ട് നിങ്ങളുടെ കഴുത്തിലുണ്ടെങ്കില്‍ അതിന്റെ ലേസ് കെട്ടിയത് ഇസ്രായേലി സൈന്യമാണ്'' സൊഹ്‌റാന്‍ മംദാനിയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുന്നു pic.twitter.com/LO5cWn9ZLQ
— Thejas News (@newsthejas) October 29, 2025
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുടെ യോഗത്തിലാണ് മംദാനി ഇക്കാര്യം പറഞ്ഞിരുന്നത്. ന്യൂയോര്‍ക്ക് പോലിസ് ഡിപാര്‍ട്ട്‌മെന്റിന് പരിശീലനം നല്‍കുന്നത് ഇസ്രായേലി സൈന്യമാണെന്ന കാര്യമാണ് മംദാനി അന്ന് പറഞ്ഞത്. ഇസ്രായേലി അനുകൂല ഗ്രൂപ്പുകള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ചാണ് ന്യൂയോര്‍ക്കിലെ ''മുസ്‌ലിം തീവ്രവാദികളെ'' ന്യൂയോര്‍ക്ക് പോലിസ് നിരീക്ഷിക്കുന്നത്. കൂടാതെ ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ സയണിസ്റ്റ് ഭരണകൂടവുമായി സഹകരിച്ച് ന്യൂയോര്‍ക്ക് പോലിസ് ഓഫിസും തുറന്നിരുന്നു.