റാമല്ല: വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാംപിന് സമീപം ഇസ്രായേലി സൈനികന് കുത്തേറ്റു. ഹെലികോപ്റ്റര്‍ എത്തി അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാത് അയ്ന്‍ പ്രദേശത്ത് ഇസ്രായേലി സൈന്യത്തിന് നേരെ കല്ലേറുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ സൈനികനാണ് കുത്തേറ്റത്. നിരവധി ഇസ്രായേലി വാഹനങ്ങളും പ്രദേശത്ത് ഫലസ്തീനികള്‍ തീയിട്ടിരുന്നു. ഫലസ്തീനികളെ പിടിക്കാനായി ഫലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്തുന്നതായി ഇസ്രായേലി സൈന്യം റിപോര്‍ട്ട് ചെയ്തു.