ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

Update: 2025-07-02 16:15 GMT

തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. സായുധ കവചിത വിഭാഗത്തിന്റെ 82ാം ബറ്റാലിയനിലെ ടാങ്ക് ക്രൂവായ യാനിവ് മിഖാലോവിച്ചാണ് കൊല്ലപ്പെട്ടത്. സംഘത്തിലെ മറ്റു മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ ടാങ്ക് കമാന്‍ഡറാണ്. വടക്കന്‍ ഗസയില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടക്കുന്നതായി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് നേരത്തെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന റിപോര്‍ട്ടാണ് ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്നത്.