വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് ഇസ്രായേലി സൈനികനെ സ്‌നൈപ്പ് ചെയ്ത് അല്‍ ഖസ്സം ബ്രിഗേഡ് (VIDEO)
തെല്‍അവീവ്: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് കോമ്പാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ മൈക്കിള്‍ മോര്‍ദെച്ചായ് എന്ന റിസര്‍വ് സൈനികന്‍ കൊല്ലപ്പെട്ടത്.
അതേസമയം, ബുധനാഴ്ച തെല്‍ അല്‍ അവ പ്രദേശത്ത് നിന്നും അധിനിവേശ സൈനികനെ പിടികൂടാന്‍ ശ്രമിച്ചെന്ന് അല്‍ ഖസ്സം ബ്രിഗേഡ് അറിയിച്ചു. ഗസയെ വിഭജിക്കാന്‍ ഇസ്രായേല്‍ സ്ഥാപിച്ച നെറ്റ്‌സാരിം ഇടനാഴിയിലെ അല്‍ അഹ്‌വാദ് സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. ഈ സംഭവത്തില്‍ രണ്ടു മെര്‍ക്കാവ ടാങ്കുകളും തകര്‍ത്തു. എന്നാല്‍, ഫീല്‍ഡിലെ സങ്കീര്‍ണാവസ്ഥ മൂലം സൈനികനെ കസ്റ്റഡിയില്‍ എടുക്കാനായില്ല.
''അയച്ചയാള്‍ക്ക് തിരിച്ചുനല്‍കുക'' എന്ന പേരില്‍ ഒരു ഓപ്പറേഷന്‍ നടത്തിയെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. ഗസയില്‍ ഇസ്രായേല്‍ ഇട്ട, പൊട്ടാത്ത യുഎസ് നിര്‍മിത ബോംബ് ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. 2,000 പൗണ്ട് തൂക്കം വരുന്ന എംകെ 84 ബോംബാണ് അല്‍ ഖുദ്‌സ് ബ്രിഗേഡ് ഇസ്രായേലി സൈനികവാഹനങ്ങള്‍ക്കെതിരേ ഉപയോഗിച്ചത്.
Saraya al Quds vs IDF in Tel al-Hawa: US/IDF 2000-lb Mk.84 aerial bomb is rewired and detonated in a returned-to-sender operation vs IDF armoured vehicles in SW Gaza City on 29 September. [Islamic Jihad 7/10] pic.twitter.com/azJY3K0o4g
— Jon Elmer (@jonelmer) October 7, 2025
