ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു

Update: 2025-06-17 01:59 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ വച്ചാണ് ഡെപ്യൂട്ടി കമ്പനി കമാന്‍ഡറായ ക്യാപ്റ്റന്‍ താല്‍ മോവ്‌ഷോവിറ്റ്‌സ് കൊല്ലപ്പെട്ടത്. സ്‌ഫോടകവസ്തു കെണിയായ ഒരു വീട്ടില്‍ കയറിയതാണ് ഇയാളുടെ മരണത്തിന് കാരണമായത്. അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സുമായി ചേര്‍ന്ന് തെക്കന്‍ ഗസയില്‍ നിരവധി ഓപ്പറേഷനുകള്‍ നടത്തിയതായി അല്‍ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു.


ഇസ്രായേലി സൈന്യത്തിന്റെ ഒരു ഇന്‍ഫന്ററി യൂണിറ്റ് താവളമടിച്ച വീട് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. സനാറ്റി പ്രദേശത്ത് സ്‌നൈപ്പര്‍ തോക്കുപയോഗിച്ച് ഒരു ഇസ്രായേലി സൈനികനെ വീഴ്ത്തി.