സയണിസ്റ്റ് ചരിത്രകാരന്‍ ലബ്‌നാനില്‍ കൊല്ലപ്പെട്ട സംഭവം: ഗോലാനി ബ്രിഗേഡ് മുന്‍ മേധാവിയെ വിചാരണ ചെയ്യും
തെല്‍അവീവ്: 2024ലെ ലബ്‌നാന്‍ അധിനിവേശത്തിനിടെ സയണിസ്റ്റ് ചരിത്രകാരനും സൈനികനും കൊല്ലപ്പെട്ട സംഭവത്തില്‍ ഗോലാനി ബ്രിഗേഡിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫിനെ വിചാരണ ചെയ്യാന്‍ ഇസ്രായേലി സൈന്യം തീരുമാനിച്ചു. കേണല്‍ യോവ് യാരോമിനെതിരെയാണ് കുറ്റപത്രം നല്‍കിയത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം. തെക്കന്‍ ലബ്‌നാനിലേക്ക് അതിക്രമിച്ചു കയറിയ ഗോലാനി ബ്രിഗേഡിനൊപ്പം കുപ്രസിദ്ധ സയണിസ്റ്റ് ചരിത്രകാരന്‍ സീവ് എര്‍ലിച്ചുമുണ്ടായിരുന്നു. ലബ്‌നാനില്‍ നിന്നും സീവ് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായി. സംഭവത്തില്‍ സീവും സര്‍ജന്റ് ഗുര്‍ കെഹാത്തിയും കൊല്ലപ്പെട്ടു. ഈ സംഭവത്തിലാണ് യോവ് യാരോമിനെ വിചാരണ ചെയ്യുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ സിവിലിയന്‍മാരെ യുദ്ധത്തിന് കൊണ്ടുപോയെന്നും മരണത്തിന് കാരണമായെന്നുമാണ് ആരോപണം. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ യോവ് യാരോമിനും പരിക്കേറ്റിരുന്നു.
യോവ്
ഏഴുപതുകാരനായ സീവ് തെക്കന്‍ ലബ്‌നാനിന്റെ പ്രത്യേക ഭൂപടവും തയ്യാറാക്കുന്നുണ്ടായിരുന്നു. അധിനിവേശ സൈന്യത്തിനെ സഹായിക്കലായിരുന്നു അയാളുടെ ലക്ഷ്യം.
