ഗസയിലെ അധിനിവേശം: ഇസ്രായേല്‍ സൈനിക മേധാവിയും മന്ത്രിമാരും തമ്മില്‍ തര്‍ക്കം
തെല്‍അവീവ്: ഗസയിലെ അധിനിവേശം സംബന്ധിച്ച് ഇസ്രായേലി സൈനിക മേധാവി ഇയാല്‍ സാമിറും മന്ത്രിമാരായ ബെസലേല്‍ സ്‌മോട്രിച്ചും ഇറ്റാമര്‍ ബെന്‍ ഗ്വിറും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായി റിപോര്‍ട്ട്. രാഷ്ട്രീയ നേതൃത്വം പറയുന്നത് അനുസരിക്കാന്‍ ഇയാല്‍ സാമിര്‍ തയ്യാറാവുന്നില്ലെന്നാണ് മന്ത്രിമാര്‍ പറഞ്ഞതെന്ന് ചാനല്‍-12 റിപോര്‍ട്ട് ചെയ്തു. അതിനാല്‍ തന്നെ ഗസയിലെ മുന്നേറാന്‍ ആവുന്നില്ലെന്നാണ് മന്ത്രിമാര്‍ ആരോപിച്ചത്. '' ഗസയില്‍ ഒരു മരവിപ്പുമില്ല. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. അവിടെ സൈനികര്‍ കൊല്ലപ്പെടുകയാണ്.''-ഇയാല്‍ സാമിര്‍ മന്ത്രിമാര്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് വിഷയത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇടപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു.