മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. അമിതാബ് ബച്ചനും ധര്‍മേന്ദ്രയും ഹീറോ റോളില്‍ എത്തിയ 1975ലെ ഷോലെ സിനിമയിലെ ജയിലറുടെ വേഷം അസ്രാനിയെ ശ്രദ്ധേയനാക്കി. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ സിനിമ പഠിച്ച അദ്ദേഹം 1960കളില്‍ സിനിമയില്‍ എത്തി. 155 സിനിമകളില്‍ അഭിനയിച്ച അദ്ദേഹം നിരവധി സിനിമകള്‍ സംവിധാനവും ചെയ്തു.