ഗസയിലെ യുദ്ധക്കുറ്റം: അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന നെതന്യാഹുവിന്റെ അപ്പീല്‍ തള്ളി
ഹേഗ്: ഗസയില്‍ യുദ്ധക്കുറ്റം നടത്തിയതിനുള്ള അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും മുന്‍ യുദ്ധമന്ത്രി യോവ് ഗാലന്റിയെും അപ്പീല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. അറസ്റ്റ് വാറന്റ് ആന്റി സെമിറ്റിക് നടപടിയാണെന്നാണ് നെതന്യാഹു ആരോപിച്ചിരുന്നത്. ഇസ്രായേല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിക്കാത്തതിനാല്‍ അറസ്റ്റ് വാറന്റിന് നിയമപരമായ നിലനില്‍പ്പില്ലെന്ന് മറ്റൊരു ഹരജിയില്‍ ഇസ്രായേലി സര്‍ക്കാരും വാദിച്ചു. എന്നാല്‍, ഇസ്രായേലി സര്‍ക്കാരിന്റെ ഹരജിയില്‍ തീരുമാനമെടുക്കും മുമ്പ് അറസ്റ്റ് വാറന്റിനെതിരായ നെതന്യാഹുവിന്റെ അപ്പീല്‍ പരിഗണിക്കാനാവില്ലെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ ഉത്തരവ് പറയുന്നത്.