നാരോക്കാവ്: എം കെ ഇബ്രാഹിം മാസ്റ്റര്‍ (93) അന്തരിച്ചു. നാരോക്കാവ് ഐസിടി സ്ഥാപനങ്ങളുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള മുന്‍ അമീര്‍ എം ഐ അബ്ദുല്‍ അസീസിന്റെ പിതാവാണ്. പാലേമാട് എസ്‌വിഎച്ച്എസ്എസ് സ്ഥാപനങ്ങളുടെ മുഖ്യ ശില്പികളില്‍ ഒരാളായിരുന്നു. എടക്കര മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.
ഭാര്യമാര്‍: പരേതയായ ഖദീജ, ഖദീജ പരുത്തികുന്നന്‍, റംലത്ത് (കുണ്ടുതോട്), റംലത്ത് (ഉപ്പട). മക്കള്‍: എം ഐ മുഹമ്മദലി സുല്ലമി (മുന്‍ പ്രിന്‍സിപ്പല്‍, പാറാല്‍ അറബിക് കോളജ്), എം ഐ അബ്ദുറഹ്മാന്‍ (റിട്ട. ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍, പിഎസ്എംഒ കോളജ് തിരൂരങ്ങാടി), എം ഐ. അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാഅംഗം), അബ്ദുല്‍ഹമീദ് (മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹി), അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ റഷീദ് (വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ ജില്ല പ്രസിഡന്റ്), അബ്ദുല്‍ ബഷീര്‍, സുബൈദ ടീച്ചര്‍ (റിട്ട. അധ്യാപിക, പാലേമാട് എസ്.വി.എച്ച്.എസ്.എസ്), ഫാത്തിമ (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), ഉമ്മു സല്‍മ (റിട്ട. അധ്യാപിക), ഉമ്മുഹബീബ, ഉമ്മു റൈഹാന (അധ്യാപിക), സിദ്ദീഖുല്‍ അക്ബര്‍, അബ്ദുല്‍ ജലീല്‍, ഉമ്മു ഹനീന, ഉമ്മു ഹസീന, ഉമ്മു റഷീദ, തസ്‌നി, ജാഫര്‍ സാദിഖ്, അഡ്വ. അന്‍വര്‍ (ഹൈകോടതി), ജൗഹര്‍, പരേതരായ അഷ്‌റഫ്, അബ്ദുല്‍ ജബ്ബാര്‍.
മരുമക്കള്‍: സി കെ അബ്ദുല്ലക്കുട്ടി, ജാവീദ് ഇഖ്ബാല്‍, അബ്ദുല്‍ റഷീദ്, അബ്ദുല്‍ഹമീദ്, സലീം മമ്പാട്, നാസര്‍, ഫാസില്‍, ഷാബിര്‍, സല്‍മത്ത്, സുബൈദ ടീച്ചര്‍, ഷഹര്‍ബാന്‍ ടീച്ചര്‍, റുബീന, റസിയ, ഖമറുന്നീസ, റെജീന, നുസ്‌റത്തുന്നിസ, നസീബ, ഡോ. ഹമീദ. മയ്യിത്ത് നാരോക്കാവില്‍ മകന്‍ എം.ഐ. അബ്ദുല്‍ അസീസിന്റെ വീട്ടില്‍. ജനാസ നമസ്‌ക്കാരം ഇന്ന് വൈകീട്ട് നാലരക്ക് നാരോക്കാവ് ഐ.സി.ടി കാമ്പസ് മസ്ജിദു റഹ്മാനില്‍.