ഹൈദരാബാദില്‍ കന്നുകാലി വ്യാപാരികള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം

Update: 2025-06-02 03:01 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദില്‍ കന്നുകാലി വ്യാപാരികള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം. ആദിബട്‌ല ഔട്ടര്‍ റിങ് റോഡില്‍ ഇന്നലെ രാത്രി 10നാണ് സംഭവം. ചന്തയില്‍ നിന്നും ഒമ്പതു കന്നുകാലികളെ വാങ്ങിപോവുന്നവരെയാണ് ഹിന്ദുത്വ സംഘം ആക്രമിച്ചത്. വ്യാപാരികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വാഹനവും കന്നുകാലികളുമായി അക്രമി സംഘം സ്ഥലം വിട്ടു. അക്രമികള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കി.