ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; പാലക്കാട് ഉപ്പുംപാടത്താണ് സംഭവം
പാലക്കാട്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് ഉപ്പും പാടം സ്വദേശി ചന്ദ്രികയെ(53)യാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊന്നത്. ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് മുകളിലുണ്ടായിരുന്ന മകള്‍ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിലും രാജനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവമെന്നും അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു. ചന്ദ്രികയെ രാജന്‍ ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ പോലിസിനോട് പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് താമസം ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.