ഭാര്യക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-06-16 14:38 GMT
ഭാര്യക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരുക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News