ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച് പ്രമ്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു

Update: 2021-12-17 09:41 GMT

കണ്ണൂര്‍: ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ പനയത്താംപറമ്പില്‍ യുവതിയെ കുത്തിയ കൂത്തുപറമ്പ് സ്വദേശി ശൈലേഷാണ് അറസ്റ്റിലായത്. ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി പ്രമ്യയെ ഭര്‍ത്താവ് കത്തി ഉപയോഗിച്ച് കുത്തിയത്. മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച് പ്രമ്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: