കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍ അറസ്റ്റില്‍

Update: 2025-06-28 14:52 GMT
കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍ അറസ്റ്റില്‍

മൈസൂരു: കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുരാഷ്ട്ര രക്ഷണ വേദിക നേതാവ് അടക്കം ഏഴു പേര്‍ അറസ്റ്റില്‍. ഹുന്‍സൂര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഹിന്ദുരാഷ്ട്ര രക്ഷണ വേദിക ജില്ലാ പ്രസിഡന്റ് രാമകൃഷ്ണ, ശിവകുമാര്‍, ലിംഗരാജു, കിഷോര്‍, പ്രേംകുമാര്‍, പുഷ്പലത എന്നിവരാണ് അറസ്റ്റിലായത്. രണ്ടു കാറുകളിലായി തന്നെ പിന്തുടര്‍ന്ന് 25,000 രൂപ ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി കന്നുകാലി വ്യാപാരിയായ കിരണ്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി.

കെ ആര്‍ നഗറിലെ ഒരു ഗ്യാസ് ഏജന്‍സിക്കാരനില്‍ നിന്നും ഇവര്‍ 22,000 രൂപ പിരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ കാറില്‍ ജെകെ 24-7 കന്നഡ ന്യൂസ് എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നതായും പോലിസ് അറിയിച്ചു.

Similar News