''എസ്‌കേപ്പ് ഫ്‌ളോട്ടില്ലയുമായി'' ഇസ്രായേലികള്‍ സൈപ്രസിലേക്ക്

Update: 2025-06-17 15:35 GMT

തെല്‍അവീവ്: ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയതോടെ ഇസ്രായേലികള്‍ സ്വകാര്യ ബോട്ടുകള്‍ വഴി സൈപ്രസിലേക്ക് കടക്കുന്നതായി ഹാരെറ്റ്‌സ് ദിനപത്രത്തില്‍ റിപോര്‍ട്ട്. യുദ്ധം തുടങ്ങിയതോടെ വിമാനസര്‍വീസുകള്‍ നിര്‍ത്തിയതിനാലാണ് പലരും ബോട്ടുകളില്‍ നാടുവിടുന്നത്. ഹെര്‍സ്‌ലിയ നഗരത്തിലെ കുഞ്ഞു ബോട്ട് ജെട്ടി ഇപ്പോള്‍ തുറമുഖം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹൈഫയിലെയും അഷ്‌കെലോണിലെയും ബോട്ടുടമകളും ഇപ്പോള്‍ ജൂതന്‍മാരെ സൈപ്രസിലേക്ക് കടത്തുന്നുണ്ട്. ഒരാള്‍ക്ക് ഏകദേശം 57,000 രൂപയാണ് ബോട്ട് സര്‍വീസ് നടത്തിപ്പുകാര്‍ വാങ്ങുന്നത്. ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളെ ആക്രമിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തോടെ കൂടുതല്‍ പേര്‍ നാടുവിടുകയാണ്. സമീപഭാവിയില്‍ ഇസ്രായേല്‍ ജീവിക്കാന്‍ പറ്റാത്ത പ്രദേശമാവുമെന്നാണ് ഇറാന്‍ പറഞ്ഞിരിക്കുന്നത്.