കയാക്കിങ്ങിനിടെ യുവാവിനെ കൂനന്‍ തിമിംഗലം വിഴുങ്ങി; അല്‍പ്പസമയത്തിന് ശേഷം തുപ്പി പുറത്തുവിട്ടു (വീഡിയോ)

Update: 2025-02-14 12:38 GMT

സാന്‍ഡിയാഗോ: കയാക്കിങ്ങിനിടെ യുവാവിനെ കൂനന്‍ തിമിംഗലം വിഴുങ്ങി. അല്‍പ്പസമയത്തിന് ശേഷം തുപ്പി പുറത്തുവിട്ടു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലെ മഗല്ലന്‍ കടലിടുക്കില്‍ ശനിയാഴ്ച്ചയാണ് സംഭവം. ആഡ്രിയന്‍ സിമാന്‍കാസ് എന്ന 24കാരനാണ് തിമിംഗലത്തിന്റെ വായില്‍ പോയി ജീവനോടെ തിരിച്ചുവന്നത്. മറ്റൊരു കയാക്കില്‍ പ്രദേശത്തുണ്ടായിരുന്ന ആഡ്രിയന്റെ പിതാവ് ഡെല്ലാണ് ദൃശ്യം പകര്‍ത്തിയത്. 2020 നവംബറില്‍ കാലഫോണിയയില്‍ കൂനന്‍ തിമിംഗലം രണ്ട് പേരെ വിഴുങ്ങിയിരുന്നു. പിന്നീട് തുപ്പി വിടുകയായിരുന്നു.