ഇറാനിൽ വൻ സ്ഫോടനം; ഖാർഗ് എണ്ണ ടെർമിനലിന് നേരെ ആക്രമണമെന്ന് റിപ്പോർട്ട്

Update: 2026-04-07 14:43 GMT

തെഹ്‌റാൻ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖാർഗ് ദ്വീപിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ എണ്ണ കയറ്റുമതിയിൽ നിർണായക പങ്ക് വഹിക്കുന്ന ഖാർഗ് ഓയിൽ ടെർമിനലിനെയാണ് ഇസ്രായേൽ -യുഎസ് സൈന്യം ലക്ഷ്യമിട്ടത് എന്നാണ് പ്രാഥമിക വിവരം.

പ്രാദേശിക മാധ്യമ റിപ്പോർട്ട്‌ പ്രകാരം, സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് തീപിടിത്തവും വലിയ പുകമേഘവും ഉയർന്നതായി ദൃക്സാക്ഷികൾ പറയുന്നു. സുരക്ഷാസേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഖാർഗ് ദ്വീപ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ്. രാജ്യത്തിന്റെ ഭൂരിഭാഗം ക്രൂഡ് ഓയിൽ കയറ്റുമതിയും ഇവിടെ നിന്നാണ് നടക്കുന്നത്. അതിനാൽ ഈ ആക്രമണം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെയും ആഗോള എണ്ണ വിപണിയെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇരനെതിരെയുള്ള ഏത് ആക്രമണത്തിനും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.