ഉന്നതപദവികളില്‍ നിയമനം നടത്താനുള്ള സമിതികളില്‍ ചീഫ്ജസ്റ്റിസ് വേണമോയെന്ന് ഉപരാഷ്ട്രപതി
ഭോപ്പാല്‍: സിബിഐ ഡയറക്ടര്‍ പോലുള്ള ഉന്നതപദവികളിലേക്ക് നിയമനം നടത്താനുള്ള സമിതിയില്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസിന്റെ പങ്കാളിത്തം വേണമോയെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധാന്‍ഖര്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശം. സര്‍ക്കാരിന്റെ അധികാരപരിധിയില്‍ ജുഡീഷ്യറി ഇടപെടുന്നതിന്റെ തെളിവായി ഇതിനെ കാണണം. സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങളില്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ഇടപെടുന്നത് ജനാധിപത്യപരമല്ല. സര്‍ക്കാര്‍ തീരുമാനങ്ങള്‍ റദ്ദാക്കാനും തടയാനും കോടതികള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള ഇടപെടലുകള്‍ ശരിയല്ല. പാര്‍ലമെന്റില്‍ ഏറ്റുമുട്ടലിന്റെ പാത പ്രതിപക്ഷം സ്വീകരിക്കുന്നത് ശരിയല്ല. ദേശീയതാല്‍പര്യത്തിന് പകരം കക്ഷിരാഷ്ട്രീയ താല്‍പര്യം കൊണ്ടുവരുന്നത് ശരിയല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.